മാര്‍ യൂലിയോസ് പ്രസ്സ്, പാമ്പാക്കുട

 

തുമ്പൊന്‍ ഇടവകയുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ തുമ്പൊന്‍ മുതലായ പള്ളികള്‍ ഭരിക്കുന്നതിന് പ്രയാസമെന്നും മറ്റും പറഞ്ഞ് അദ്ദേഹത്തിന്‍റെ സ്വന്ത ഇടവക ആകുന്ന പാമ്പാക്കുട പള്ളിയില്‍ വന്നിരുന്ന് സ്വന്ത ചിലവിന്മേല്‍ ഒരച്ചുകൂടം ഉണ്ടാക്കി സുറിയാനിയും മലയാളവും അച്ചടിച്ച് തുടങ്ങി. സുറിയാനിയില്‍ അമ്പത് നോമ്പിലെ നമസ്ക്കാരവും ആണ്ടുതോറും പള്ളികളില്‍ വായിപ്പാനുള്ള ഏവന്‍ഗേലിയോന്‍റെ കുറിപ്പ് ആയിട്ടും ഇപ്രകാരം രണ്ടു വക പുസ്തകങ്ങള്‍ അച്ചടിച്ച് തീര്‍ത്ത് നോമ്പിലെ നമസ്ക്കാര പുസ്തകത്തിന് ഒരു രൂപാ വിലയും കുറിപ്പിന് 4 ചക്രം വിലയുമായി നിശ്ചയിച്ചു. അദ്ദേഹത്തിന്‍റെ സാധനത്തോടു കൂടി എല്ലാ പള്ളികളിലേക്കും 1055-ാമാണ്ട് തുലാമാസത്തില്‍ അയച്ചിരിക്കുന്നു. പള്ളിക്കാരും പട്ടക്കാരും ആയതിനെ വാങ്ങിവരുന്നു. ഇനി ശുബഹായും മെനഓലവും കൂടി ശ്ഹീമ്മായുടെ നമസ്ക്കാര പുസ്തകം അടിപ്പാന്‍ തുടങ്ങുന്നപ്രകാരം കേട്ടു. ആയതും പിന്നീട് വേണ്ടപ്പെടുന്ന പുസ്തകങ്ങള്‍ അയച്ച് വരുത്തുമെന്നും തോന്നുന്നു.

(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും, പേജ് 444)

Comments are closed.